Movies
വിജയ് ദേവ്രകൊണ്ടയുമായുള്ള വിവാഹത്തിന് പിന്നാലെ കരിയറിലെ വലിയൊരു നേട്ടം കൂട്ടി സ്വന്തമാക്കിയിരിക്കുകയാണ് തെന്നിന്ത്യന് താരം രശ്മിക മന്ദാന. 'ദ ഗേൾഫ്രണ്ട്' എന്ന ചിത്രത്തിലെ അഭിനയത്തിന് തെലുങ്കാന ഗദ്ദർ ഫിലിം അവാർഡിൽ മികച്ച നടിക്കുള്ള പുരസ്കാരം രശ്മിക ഏറ്റുവാങ്ങി.
പുരസ്കാരം ഏറ്റുവാങ്ങിയശേഷം ഏറെ വികാരാധീനയായിട്ടാണ് താരം സംസാരിച്ചത്. തന്റെ അഭിനയത്തെയും ഭാഷയെയും പരിഹസിച്ചവർക്കുള്ള മറുപടിയായിരുന്നു താരത്തിന്റെ വാക്കുകൾ.
"മുമ്പ് സിനിമകളിലെ എന്റെ പ്രകടനത്തിന് ഞാൻ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇന്ന്, എന്റെ അഭിനയത്തിന് ഒരു സംസ്ഥാന അവാർഡ് ലഭിച്ചു.'' രശ്മികയുടെ ഈ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.
ചടങ്ങിൽ വിജയ് ദേവ്രകൊണ്ടയുടെ അമ്മ മാധവി ദേവ്രകൊണ്ടയുമുണ്ടായിരുന്നു. വിവാഹശേഷം താൻ തെലുങ്കിന്റെ മരുമകളായ കാര്യവും രശ്മിക പറഞ്ഞു. രശ്മിക പുരസ്കാരം സ്വീകരിച്ചശേഷം സംസാരിക്കുമ്പോൾ, മാധവി ദേവ്രകൊണ്ട ആവേശത്തോടെ കൈയടിക്കുകയും ചെയ്തു. പുരസ്കാരവിവരം അറിഞ്ഞയുടൻ, വിജയ് ദേവ്രകൊണ്ട രശ്മികയെ അഭിനന്ദിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയുമിട്ടിരുന്നു.
Movies
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന രണബാലി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. യഥാർത്ഥ ജീവിതത്തിൽ വിവാഹിതരായതിന് തൊട്ടുപിന്നാലെ ഈ പോസ്റ്ററുകൾ പുറത്തുവന്നത് ആരാധകരെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിലെ നായികാനായകന്മാരുടെ ലുക്കിനൊപ്പം പുറത്തുവിട്ട പ്രത്യേക വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു. നമ്മുടെ രണബാലിയും ജയമ്മയും, എന്നന്നേക്കും ഒന്നായി എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ ഈ സർപ്രൈസ് വീഡിയോ പങ്കുവച്ചത്.
ബ്രിട്ടീഷ് ഭരണകാലത്തെ പശ്ചാത്തലമാക്കി ഒരുക്കുന്ന ഒരു പീരിയഡ് ആക്ഷൻ ഡ്രാമയാണ് രണബാലി. 19-ാം നൂറ്റാണ്ടിലെ പോരാട്ടങ്ങളുടെയും വിപ്ലവത്തിന്റെയും കഥ പറയുന്ന ഈ ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ ലുക്കിലാണ് വിജയ് ദേവരകൊണ്ടയും രശ്മികയും പ്രത്യക്ഷപ്പെടുന്നത്.
ശ്യാം സിംഘ റോയ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം വൻ ബജറ്റിലാണ് മൈത്രി മൂവി മേക്കേഴ്സ് നിർമ്മിക്കുന്നത്. ഒരു ചരിത്ര പശ്ചാത്തലത്തിൽ വിരിയുന്ന പ്രണയവും അതിശക്തമായ ആക്ഷൻ രംഗങ്ങളുമാണ് സിനിമയുടെ പ്രധാന ആകർഷണം.
Movies
രശ്മിക മന്ദാനയെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്ത് വിജയ് ദേവരക്കൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരക്കൊണ്ട. വദിന (ചേട്ടത്തി) എന്നു വിളിച്ചുകൊണ്ടാണ് ആനന്ദ് രശ്മികയെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്തത്.
‘ആരാധകർ പലപ്പോഴും വദിനയ്ക്ക് (ചേട്ടത്തി), സുഖമാണോ?’ എന്ന് ചോദിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. ഇന്ന് എന്റെ സഹോദരൻ വിവാഹിതനായിരിക്കുന്നു. ഏറ്റവും പോസിറ്റീവും കരുണയുള്ളതുമായ ഒരാളെ എനിക്ക് വദിനയായി ലഭിച്ചിരിക്കുന്നു. അവരുടെ ജീവിതകാലം മുഴുവൻ ഇതുപോലെ തന്നെ പുഞ്ചിരിയോടെ ഇരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ ആശംസിക്കുന്നു!. ആനന്ദ് കുറിച്ചു.
വിജയെയും രശ്മികയെയും ടാഗ് ചെയ്തുകൊണ്ടാണ് ആനന്ദ് കുറിപ്പ് പങ്കുവച്ചത്. വ്യാഴാഴ്ചയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. രാജസ്ഥാനിലെ അതിപ്രശസ്തമായ ഐടിസി മെമന്റോസ് റിസോർട്ടിലാണ് വിവാഹം നടന്നത്. വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ചുള്ള തെലുങ്ക് രീതിയിലുള്ള വിവാഹം രാവിലെ പത്തിനാണ് നടന്നത്.
രശ്മിക മന്ദാനയുടെ വേരുകൾ കർണാടകയിലെ കൂർഗിലായതിനാൽ അവരുടെ പാരമ്പര്യമനുസരിച്ചുള്ള കൊടവ ചടങ്ങുകളും നടന്നു.
മാർച്ച് നാലിന് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വിപുലമായ വിവാഹ വിരുന്ന് സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രശ്മികയുടെ ആദ്യ വിവാഹനിശ്ചയം ഒഴിവാക്കിയതിന് പിന്നാലെ ഗീത ഗോവിന്ദം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2019-ൽ ഈ ചിത്രം വലിയ വിജയമായതോടെ ഇവർക്കിടയിലെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു.
തുടർന്ന് ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചതോടെ ആരാധകർക്കിടയിൽ ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. പലപ്പോഴും ഒരേ സ്ഥലങ്ങളിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങളും രഹസ്യമായ ഡിന്നർ ഡേറ്റുകളും ഇവരുടെ ബന്ധത്തിന് തെളിവായി ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.
Movies
വിവാഹചിത്രങ്ങൾക്കൊപ്പം ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് നടി രശ്മിക മന്ദാന. വ്യാഴാഴ്ചയാണ് ഏറെക്കാലത്തെ പ്രണയത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മികയും വിവാഹിതരായത്. പിന്നാലെയാണ് വിവാഹചടങ്ങിന്റെ ചിത്രങ്ങൾക്കൊപ്പം മനോഹരമായ കുറിപ്പുമായി രശ്മിക എത്തിയത്.
ഇതാ എന്റെ ഭർത്താവ് എന്ന ആമുഖത്തോടെയാണ് നടി കുറിപ്പ് ആരംഭിച്ചത്. സ്നേഹവും സമാധാനവും എന്താണെന്ന് തന്നെ പഠിപ്പിച്ചയാളാണെന്നും സ്വപ്നങ്ങൾ കാണുന്നതിന് പരിധികളില്ലെന്നും ഇനിയുമേറെ നേടാൻ കഴിയുമെന്നും തനിക്ക് ധൈര്യം നൽകിയാളാണ് വിജയ് എന്നുമാണ് രശ്മിക പറയുന്നത്.
‘പ്രിയ സ്നേഹിതരേ, നിങ്ങളെ പരിചയപ്പെടുത്തുന്നു, ഇതാ എന്റെ ഭർത്താവ്, മിസ്റ്റർ വിജയ് ദേവരകൊണ്ട. എനിക്ക് യഥാർഥ സ്നേഹമെന്തെന്ന് പഠിപ്പിച്ചയാൾ, സമാധാനം എന്തെന്ന് കാണിച്ചുതന്നയാൾ..വലിയ സ്വപ്നങ്ങൾ കാണുന്നത് തെറ്റല്ലെന്നും, ചിന്തിക്കുന്നതിലും വളരെ വലുത് നേടാൻ കഴിവുണ്ടെന്നും എന്നും എന്നോട് പറഞ്ഞയാൾ..
ഹൃദയം തുറന്ന് നൃത്തം ചെയ്യാൻ ഒരിക്കലും തടസം നിന്നില്ലാത്തയാൾ, സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്യുന്നത് ഏറ്റവും നല്ല കാര്യമാണെന്ന് കാണിച്ചുതന്നയാൾ, വിശ്വസിക്കൂ, ഈ മനുഷ്യനെക്കുറിച്ച് എനിക്കൊരു പുസ്തകം തന്നെ എഴുതാനാകും!
ഞാനെന്നും സ്വപ്നം കണ്ടിരുന്ന സ്ത്രീയായി ഞാൻ മാറിയിരിക്കുന്നു, കാരണം ഇന്നത്തെ ഈ സ്ത്രീയായി എന്നെ മാറ്റിയത് നിങ്ങളാണ്! ഞാൻ ശരിക്കും അനുഗ്രഹീതയായിരിക്കുന്നു!
വിജ്ജു, നിന്നോടുള്ള എന്റെ ഇഷ്ടം വിവരിക്കാൻ എനിക്ക് എപ്പോഴും വാക്കുകൾ കണ്ടെത്താൻ കഴിയുന്നില്ല. ഞാൻ അത് നിന്നോട് എപ്പോഴും പറയാറുണ്ട്. പക്ഷേ നിനക്കറിയാമോ, പെട്ടെന്ന് എന്റെ എല്ലാ നേട്ടങ്ങൾക്കും, വിഷമങ്ങൾക്കും, സന്തോഷത്തിനും, സങ്കടത്തിനും, ജീവിതത്തിനുമെല്ലാം ഇപ്പോൾ ഒരു അർഥം കൈവന്നിരിക്കുന്നു - അതിനുകാരണം എന്റെ കൂടെ നീ ഉണ്ട് എന്നതാണ് - എല്ലാത്തിനും സാക്ഷിയായി... എല്ലാത്തിന്റെയും ഏറ്റവും വലിയ ഭാഗമായി! നിന്റെ ഭാര്യയാകുന്നതിലും നിന്റെ ഭാര്യ എന്ന് വിളിക്കപ്പെടുന്നതിലും ഞാൻ വളരെയധികം ആവേശത്തിലാണ്!
ഇപ്പോൾ ആഘോഷത്തിന്റെ സമയമാണ്. നമുക്ക് ഒരുമിച്ച് ഏറ്റവും മനോഹരമായ ജീവിതം നയിക്കാം! ഞാൻ നിന്നെ സ്നേഹിക്കുന്നു.’’രശ്മിക കുറിച്ചു.
Movies
തെന്നിന്ത്യൻ ലോകം കാത്തിരുന്ന നിമിഷമായിരുന്നു വിജയ് ദേവരക്കൊണ്ടയുടെയും രശ്മികയുടെയും വിവാഹം. ഇപ്പോഴിതാ വിവാഹചിത്രങ്ങൾക്കൊപ്പം വിജയ് കുറിച്ച വാക്കുകളിലാണ് ആരാധകരുടെ മനസ് ഉടക്കിയത്. രശ്മികയില്ലാത്ത ഒരു ദിവസം അപൂർണമായി മാറിയെന്നും തന്റെ പ്രാണസ്നേഹിതയെ ഭാര്യയാക്കിയെന്നുമാണ് വിവാഹചിത്രങ്ങൾക്കൊപ്പം വിജയ് കുറിച്ചത്.
‘അവളില്ലാത്ത ഒരു ദിവസം അപൂർണമാണെന്ന് എനിക്ക് തോന്നി... ഒരുപക്ഷേ അവൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്റെ ആ ദിവസം ഇതിലും മനോഹരമായേനെ. ഞങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നെങ്കിൽ ആ ഭക്ഷണത്തിന് കൂടുതൽ രുചിയും ആത്മബന്ധവും ഉണ്ടായേനെ.
ഞങ്ങൾ ഒരുമിച്ച് വ്യായാമം ചെയ്തിരുന്നെങ്കിൽ, അതൊരു ശിക്ഷയായി തോന്നാതെ എത്ര സന്തോഷമുള്ള ഒന്നായേനെ. എവിടെയാണെങ്കിലും, ആ ഒരു ആശ്വാസത്തിനും സമാധാനത്തിനും എനിക്ക് അവളെ വേണമായിരുന്നു... എന്റെ വീട് അവളാണെന്ന് എനിക്ക് തോന്നി. അതുകൊണ്ട്, എന്റെ പ്രാണസ്നേഹിതയെ ഞാൻ എന്റെ ഭാര്യയാക്കി.’’ വിജയ് കുറിച്ചു.
National
ഉദയ്പുർ (രാജസ്ഥാൻ): പ്രശസ്ത സിനിമാതാരങ്ങളായ വിജയ് ദേവരകൊണ്ട(36)യുടെയും രശ്മിക മന്ദാന(26)യുടെയും മിന്നുകെട്ടിന് ഉദയ്പുരിലെ ഐടിസി മൊമന്റോ ലക്ഷ്വറി ഹോട്ടലിൽ ഇന്നലെ എത്തിയത് നൂറു പേർ മാത്രം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ആരവല്ലി മലനിരകളിലെ ആഡംബര ഹോട്ടലിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്.
ബൗൺസർമാരും പോലീസുകാരും അടങ്ങുന്ന കനത്ത സുരക്ഷാവലയത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ. ഇരുവരും അടുപ്പത്തിലായിരുന്നെങ്കിലും വിവാഹം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.
ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലാണ് ഇവർ ആദ്യമായി അഭിനയിച്ചത്.
Movies
ആരാധകർ ആവേശത്തോടെ കാത്തിരുന്ന വിജയ് ദേവരക്കൊണ്ടയുടെയും രശ്മിക മന്ദാനയുടെ വിവാഹം കഴിഞ്ഞു. രാവിലെയായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. ചടങ്ങിന്റെ ചിത്രങ്ങൾ ഇരുവരും പങ്കുവച്ചു.
രാജസ്ഥാനിലെ അതിപ്രശസ്തമായ ഐടിസി മെമന്റോസ് റിസോർട്ടിലാണ് വിവാഹം നടന്നത്. വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ചുള്ള തെലുങ്ക് രീതിയിലുള്ള വിവാഹം രാവിലെ പത്തിനാണ് നടന്നത്.
രശ്മിക മന്ദാനയുടെ വേരുകൾ കർണാടകയിലെ കൂർഗിലായതിനാൽ അവരുടെ പാരമ്പര്യമനുസരിച്ചുള്ള കൊടവ ചടങ്ങുകളും നടന്നു.
മാർച്ച് നാലിന് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വിപുലമായ വിവാഹ വിരുന്ന് സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രശ്മികയുടെ ആദ്യ വിവാഹനിശ്ചയം ഒഴിവാക്കിയതിന് പിന്നാലെ ഗീത ഗോവിന്ദം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2019-ൽ ഈ ചിത്രം വലിയ വിജയമായതോടെ ഇവർക്കിടയിലെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു.
തുടർന്ന് ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചതോടെ ആരാധകർക്കിടയിൽ ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. പലപ്പോഴും ഒരേ സ്ഥലങ്ങളിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങളും രഹസ്യമായ ഡിന്നർ ഡേറ്റുകളും ഇവരുടെ ബന്ധത്തിന് തെളിവായി ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.
Movies
വിവാഹിതരാകാൻ പോകുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് നടൻ വിജയ് ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനയും. ആരാധകർ തങ്ങളെ വിളിച്ചിരുന്ന വിരോഷ് എന്ന പേര് തന്നെയാണ് വിവാഹചടങ്ങിനായും ഉപയോഗിക്കുന്നതെന്ന് ഇരുവരും പങ്കുവച്ച കുറിപ്പിൽ പറയുന്നു.
വിജയ് ദേവരകൊണ്ടയുടെയും രശ്മികാ മന്ദാനയുടെയും പേരുകൾ കൂട്ടിച്ചേർത്താണ് ആരാധകർ വിരോഷ് എന്ന പേരുണ്ടാക്കിയത്. ഇരുവരുടേയും പ്രണയത്തെ സൂചിപ്പിക്കാനായാണ് ആരാധകർ ഈ പേര് ഉപയോഗിച്ചിരുന്നത്.
‘‘ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവരേ, ഞങ്ങൾ എന്തെങ്കിലും തീരുമാനിക്കുന്നതിനും ഞങ്ങൾക്കായി എന്തെങ്കിലും തിരഞ്ഞെടുക്കുന്നതിനും മുമ്പ് നിങ്ങൾ ഇവിടെ ഉണ്ടായിരുന്നു.
ഒരുപാട് സ്നേഹത്തോടെ നിങ്ങൾ ഞങ്ങൾക്കൊരു പേര് നൽകി. 'വിരോഷ്' എന്ന് നിങ്ങൾ ഞങ്ങളെ വിളിച്ചു. അതിനാൽ ഇന്ന് നിങ്ങളോടുള്ള ആദരസൂചകമായി, നിറഞ്ഞ ഹൃദയത്തോടെ ഞങ്ങളുടെ ഒത്തുചേരലിന് പേര് നൽകുകയാണ്.
'വിരോഷിന്റെ വിവാഹം' എന്ന പേര് നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഞങ്ങളെ ചേർത്തുപിടിക്കുന്നതിന് നന്ദി. എന്നും നിങ്ങൾ ഞങ്ങളുടെ ഭാഗമാണ്. നിറഞ്ഞ സ്നേഹം.’’രശ്മികയും വിജയ് ദേവരകൊണ്ടയും പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഫെബ്രുവരി 26-ന് രാജസ്ഥാനിലെ ഉദയ്പൂരിലുള്ള ഒരു ഹെറിറ്റേജ് പാലസിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ഈ ചടങ്ങിൽ അതിഥികൾക്ക് ഫോൺ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണമുണ്ട്.
സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന ഈ വിവാഹത്തിന് ശേഷം, മാർച്ച് നാലിന് സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി വിപുലമായ വിവാഹ വിരുന്ന് സംഘടിപ്പിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രശ്മികയുടെ ആദ്യ വിവാഹനിശ്ചയം റദ്ദാക്കപ്പെട്ടതിന് പിന്നാലെ ഗീത ഗോവിന്ദം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. 2019-ൽ ഈ ചിത്രം വലിയ വിജയമായതോടെ ഇവർക്കിടയിലെ കെമിസ്ട്രി പ്രേക്ഷകർ ഏറ്റെടുത്തു.
തുടർന്ന് ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചതോടെ ആരാധകർക്കിടയിൽ ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. പലപ്പോഴും ഒരേ സ്ഥലങ്ങളിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങളും രഹസ്യമായ ഡിന്നർ ഡേറ്റുകളും ഇവരുടെ ബന്ധത്തിന് തെളിവായി ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു.
Movies
രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും തമ്മിലുള്ള വിവാഹത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ നടിയെ പരിഹസിച്ച് പ്രമോദ് ഷെട്ടി. രശ്മികയുടെ മുൻ കാമുകനും നടനുമായ രക്ഷിത് ഷെട്ടിയുടെ സുഹൃത്താണ് പ്രമോദ് ഷെട്ടി.
തനിക്ക് ഇതുവരെ വിവാഹക്ഷണക്കത്ത് ലഭിച്ചിട്ടില്ലെന്നും രശ്മിക തന്നെ വിളിക്കില്ലെന്ന് എല്ലാവർക്കും അറിയാമല്ലോ എന്നും പ്രമോദ് മാധ്യമങ്ങളോട് പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
രശ്മികയുടെ കല്യാണക്കുറി കിട്ടിയിട്ടില്ലെന്നും കിട്ടിയാൽ പോകുമെന്നും പറഞ്ഞ പ്രമോദ്, രക്ഷിത് ഷെട്ടി പഴയതൊക്കെ ഓർത്ത് കുറ്റബോധവും കരച്ചിലുമായി ഇരിക്കാൻ കൊച്ചു കുട്ടിയൊന്നുമല്ലെന്നും പരിഹാസച്ചിരിയോടെ കൂട്ടിച്ചേർത്തു.
പ്രമോദിറെ ഈ വീഡിയോ പുറത്തുവന്നതോടെ രശ്മികയുടെ ആരാധകർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.
വർഷങ്ങൾക്കുമുൻപ് കന്നഡ നടൻ രക്ഷിത് ഷെട്ടിയുമായി രശ്മികയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പിന്നീട് ഈ വിവാഹം വേണ്ടെന്നുവെയ്ക്കുകയായിരുന്നു.
2018-ൽ പിരിഞ്ഞ ഒരു ബന്ധത്തെക്കുറിച്ച് ഇപ്പോഴും എന്തിനാണ് സംസാരിക്കുന്നതെന്ന് പലരും ചോദിക്കുന്നു.
2016-ൽ കിരിക് പാർട്ടിയിലൂടെ സിനിമയിൽ എത്തിയ രശ്മികയും രക്ഷിത് ഷെട്ടിയും അടുത്ത സുഹൃത്തുക്കളാകുകയും അത് പ്രണയത്തിലെത്തുകയുമായിരുന്നു.
ഇവര് തമ്മിലുള്ള വിവാഹനിശ്ചയം 2017-ലാണ് നടന്നത്. എന്നാൽ ഒത്തുപോകാൻ കഴിയാത്ത കാരണങ്ങളാൽ 2018-ൽ ഇരുവരും ഈ ബന്ധം വേണ്ടെന്ന് വെച്ചു. ഇതിനുശേഷം വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ രശ്മികയ്ക്ക് നേരിടേണ്ടി വന്നിരുന്നു.
എന്നാൽ ബ്രേക്കപ് ആയി എട്ട് വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് ഒരു വേദിയിൽ എത്തിയ രക്ഷിത് ഷെട്ടിയും രശ്മിക മന്ദാനയും പിണക്കങ്ങളൊന്നുമില്ലാതെ പരസ്പരം സ്നേഹം പങ്കുവച്ചത് വാർത്തയായിരുന്നു.